Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shoots

പൊലിസിൽ പരാതി നൽകി; പിന്നാലെ അയൽവാസിയെ എയർഗൺ കൊണ്ട് വെടിവച്ച് യുവാവ്

കോഴിക്കോട്: വെള്ളയിൽ ബിജി റോഡിൽ അയൽവാസിയുടെ നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഷിംജിത്ത് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശത്ത് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലിസിൽ പരാതി നൽകാൻ പുഷ്പലത സ്റ്റേഷനിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

പരാതി നൽകി എത്തിയ ഉടൻ ഷിംജിത്ത് പുഷ്പലതയെ സൗഹൃദപൂർവം വിളിച്ചുവരുത്തി വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറിന്‍റെ ഭാഗത്തുമാണ് പരിക്കേറ്റത്. പരിക്കേറ്റ പുഷ്പലതയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News

Corehub Up